എന്താണ് bankruptcy (പാപ്പരത്തം) ?

എന്താണ് bankruptcy (പാപ്പരത്തം) ?

കുടിശ്ശികയുള്ള കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാത്ത ഒരുവ്യക്തിയോ, ബിസിനസ്സോ ഉൾപ്പെടുന്ന നിയമപരമായനടപടിയാണ് പാപ്പരത്തം. പണമടയ്ക്കാൻ കഴിയാത്ത കടങ്ങൾക്ഷമിച്ച്, പുതുതായി ബിസിനസ് ആരംഭിക്കാനുള്ള അവസരംപാപ്പരത്തം (bankruptcy) വാഗ്ദാനം ചെയ്യുന്നു, അതേസമയംപണമിടപാടുകൾക്ക് ലഭ്യമായ വ്യക്തിയുടെ അല്ലെങ്കിൽബിസിനസ് ആസ്തികളെ അടിസ്ഥാനമാക്കി ചില തിരിച്ചടവ്‌നേടാൻ, കടക്കാർക്ക് അവസരം നൽകുന്നു. തത്വത്തിൽ, പാപ്പരത്തത്തിനായി ഫയൽ ചെയ്യാനുള്ള കഴിവ് വ്യക്തികൾക്കുംബിസിനസുകൾക്കും, ഉപഭോക്തൃ വായ്പയിലേക്ക് പ്രവേശനംനേടുന്നതിന് രണ്ടാമത്തെ അവസരം നൽകിക്കൊണ്ടും, കടക്കാർക്ക് തിരിച്ചടവ് ഒരു പരിധി വരെ നൽകിക്കൊണ്ടും, മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നു. പണമടയ്ക്കൽ അല്ലെങ്കിൽ അത്തരം സാമ്പത്തികപാപ്പരത്തത്തെ അഭിമുഖീകരിക്കുമ്പോൾ, ഈ സാഹചര്യത്തിലെഅവസാന മാർഗം (option) പാപ്പരത്തം (bankruptcy) ആയിരിക്കണം. നിങ്ങളുടെ സാമ്പത്തിക തിരിച്ചടവുകളിൽനിന്നും മുക്തി നേടാനുള്ള ഏക നിയമപരമായ മാർഗ്ഗം സ്വയംപാപ്പരാണെന്ന് പ്രഖ്യാപിക്കുക എന്നതാണ്. ബിസിനസ്സ്ഥാപനങ്ങൾക്ക് നേരിട്ടോ അതോ ബിസിനസ് സ്ഥാപനങ്ങൾpayments കൊടുക്കാനുള്ളവർക്കോ, പ്രസ്തുത സ്ഥാപനത്തെപാപ്പരായി പ്രഖ്യപിക്കണം എന്ന ഒരു suit, കോടതിയിൽ file ചെയ്യാം.

നിങ്ങൾ പാപ്പരത്തത്തിനായി ഫയൽ ചെയ്യുമ്പോൾ, നിങ്ങൾ ഈസാമ്പത്തിക പ്രതിസന്ധിയിലായതെങ്ങനെ എന്നതിനെക്കുറിച്ച്പ്രിസൈഡിങ് പാപ്പരത്വ ട്രസ്റ്റി അല്ലെങ്കിൽ ജഡ്ജിയോട് വിശദീകരിക്കേണ്ടതുണ്ട്.

UAE സർക്കാർ പുതിയ പാപ്പരത്ത നിയമം (UAE Bankruptcy Law) പുറത്തിറക്കി, 2016 സെപ്റ്റംബർ 29 ന് G ദ്യോഗികഗസറ്റിൽ പ്രസിദ്ധീകരിച്ചു, 2016 ഡിസംബർ 29 മുതൽപ്രാബല്യത്തിലും വന്നു. ഇത് പ്രകാരം, സാമ്പത്തിക ബുദ്ധിമുട്ടിലേക്കുപോയികൊണ്ടിരിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക്, പുതിയസാമ്പത്തിക സഹായം ലഭിക്കാനും, bank നു കൊടുക്കാനുള്ളവായ്പക്കും, suppliers നു കൊടുക്കാനുള്ള payments നുംനിലവിലുള്ള സമയപരിധിയിൽ നിന്നും, ഒരു വർഷമോ അതിൽകൂടുതലോ സമയം അനുവദിച്ചു കിട്ടുന്നു. ഇത് ബിസിനസിന്പുതു ജീവൻ നൽകി, സ്ഥാപനത്തെ ബലപ്പെടുത്തുന്നു.

സാമ്പത്തിക ബുദ്ധിമുട്ടിലേക്കു ഇതിനകം തന്നെ കൂപ്പുകുത്തിയബിസിനസ് സ്ഥാപനങ്ങൾക്ക്, കോടതി ഇടപെട്ടു പുനഃസംഘടനസഹായം (Restructuring) ചെയുന്നു. അത് പ്രകാരം, നിലവിലുള്ള ബാധ്യതകൾ അടച്ചു തീർക്കാൻ 3 വർഷത്തോളംസമയം നേടിയെടുക്കാനും, പുതിയ സാമ്പത്തിക സഹായംലഭിക്കാനും കഴിയും. ഇതിനകം തന്നെയോ, വളരെ മുന്നെയോ പൂട്ടിപോയ ബിസിനസ് സ്ഥാപനങ്ങൾക്കും പുതിയ bankruptcy നിയമപ്രകാരം, എല്ലാ കടബാധ്യതകളിൽ നിന്നുംനിയമപരമായി രക്ഷപ്പെടാൻ സാധിക്കും. സാമ്പത്തികമാന്ദ്യത്തെ തുടർന്ന്, bank ന്റെയോ, suppliers ന്റെയോബാധ്യതകൾ തീർക്കാൻ കഴിയാതെ, criminal case കൊണ്ടോ, civil case കൊണ്ടോ, commercial case കൊണ്ടോ വർഷങ്ങളായി നാട്ടിൽ പോവാൻ കഴിയാത്തവർക്കും, ജയിലിൽ ഇപ്പോഴും കഴിയുന്നവർക്കും, ഈ നിയമം പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിൽ കേസിൽ പെട്ട് UAE യിലേക്ക് തിരിച്ചു വരാൻ കഴിയാത്തവർക്ക് വക്കീൽ മുഖാന്തരം Bankruptcy നടപടികൾ ചെയ്യാനും, എല്ലാത്തരത്തിലുമുള്ളബാധ്യതകളിൽ നിന്നും നിയമകുരുക്കുകളിൽ നിന്നുംരക്ഷെപ്പടാൻ കഴിയുന്നതാണ്.

Bankruptcy കോടതിയിൽ file ചെയ്യുന്നതിലൂടെ ആസ്ഥാപനവും, സ്ഥാപനത്തിന്റെ ഉടമയും, നിയമപരമായിഎല്ലാത്തരത്തിലും ഉള്ള കേസുകളിൽ നിന്നുംഎന്നെന്നേക്കുമായി രക്ഷപെടുന്നു. നിലവിലുള്ള എല്ലാകേസുകളും റദ്ദ് ചെയ്യപ്പെട്ടു, കുറ്റാരോപിതർ, പൂർണമായുംനിയമപരമായി മോചിക്കപെടുന്നു. Bankruptcy ചെയുന്നആർക്കും അടുത്ത 3 വർഷത്തേക്ക് പുതിയ ബിസിനസ്തുടങ്ങാൻ സാധ്യമല്ല, പക്ഷെ UAE യിൽ തൊഴിൽ വിസയിൽ നിൽക്കാനും, എത്ര നാൾ വേണമെങ്കിലും തുടരാനുംകഴിയുന്നതായിരിക്കും. ചുരുക്കത്തിൽ, ഈ നിയമം ശെരിയായ രീതിയിൽപ്രയോജനപ്പെടുത്തിയാൽ, എത്ര വലിയ സാമ്പത്തികബാധ്യതകളിൽ നിന്നും രക്ഷ നേടാനും, പുതിയ വ്യവസായസംരംഭങ്ങളിൽ ഏർപ്പെടാനോ അല്ലെങ്കിൽ UAE യിൽ തന്നെതൊഴിൽ ചെയ്തു ജീവിക്കാനോ സാധിക്കുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്: അഡ്വ. ഡോ. ഹരീഷ് പവിത്രൻ (050 1750107)